മഹാനഗരത്തിന് നടുവിൽ കുറെ കടത്തുവള്ളങ്ങൾ..... മിറാക്കിൾ ഗാർഡൻമുതൽ ബുർജ് ഖലീഫ വരെയുള്ള ആകർഷണീയതകൾക്ക് നടുവിലും അതുപോലെ തന്നെ പരിഗണന ലഭിക്കുന്ന വള്ളങ്ങൾ..... സഞ്ചാരികളുടെ പറുദീസയായ ദുബായ് മഹാനഗരത്തിലെ ഒരു വിസ്മയമാണ് മരത്തിൽ നിർമ്മിച്ച ഈ നാടൻ വള്ളങ്ങൾ.... മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും തുഴഞ്ഞ് പോകുന്ന പ്രതീതിയാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുക.
ബർദുബായ് ,ഡയറ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അബ്ര തടാകം മുറിച്ച് കടക്കാനാണ് ഈ കടത്ത് തോണികൾ ഉപയോഗിക്കുന്നത്.പരമ്പരാഗത രീതികളോട് അറബ് സമൂഹത്തിനുള്ള താൽപ്പര്യമാണ് ഈ വള്ളം യാത്ര ഇന്നും. ഇവിടെ നിലനിൽക്കുന്നതിന് കാരണം.പരമ്പരാഗത തോണിയാത്ര പ്രോത്സാഹിപ്പിക്കുന്നതിന് ദുബായ് ഭരണാധികാരികൾ എല്ലാ സൗകര്യങ്ങളും ചെയ്യാറുണ്ട്. തോണികളുടെ മെയിൻറനൻസ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളെല്ലാം സർക്കാറാണ് വഹിക്കുന്നത്..... യാത്രക്കാരിൽ നിന്നും ചാർജായി ഒരു ദിർഹം മാത്രമാണ് ഈടാക്കുന്നത്. ഇത് ഒരു പ്രതീകാത്മകമായ ചാർജ് മാത്രമാണ്. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ചാർജ് വർദ്ധന ഉണ്ടായിട്ടില്ല.ലാഭം പ്രതിക്ഷിച്ചല്ല ഒരു പരമ്പരാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സംവിധാനം.
ദുബായിലെത്തുന്ന സഞ്ചാരികളെല്ലാം ഈ തോണിയാത്ര ആസ്വദിച്ചേ മടങ്ങാറുള്ളു.ഒരൊറ്റ ദിർഹം ചെലവിൽ ഉല്ലാസകരമായ രാജകീയ യാത്രയുടെ അനുഭവം..... ഈ സൗകര്യം വേറൊരിടത്തും ലഭ്യമാകില്ല... പളുങ്ക് പാത്രം പോലെ ശുദ്ധമായ തടാകത്തിന് നടുവിൽ തത്തിക്കളിക്കുന്ന രീതിയിൽ പാറിയൊഴുകുന്ന വള്ളങ്ങൾ വേറിട്ട കാഴ്ച്ച തന്നെയാണ്. മറുകരയിലേക്ക് ജോലിക്ക് പോകുന്നവർക്കും പർച്ചേസിന് പോകുന്നവർക്കും ഈ ഒരു ദിർഹം യാത്ര ഒരു അനുഗ്രഹമാണ്. തടാകത്തിന് കുറുകെ ഒരു പാലം നിർമ്മിച്ചുകൊണ്ട് വളരെയെളുപ്പം ഇവിടെ കരഗതാഗതം സാധ്യമാക്കാവുന്നതാണ്. ജലയാത്രയുടെ സുഖാനുഭൂതി നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ് സർക്കാർ പാലം നിർമ്മാണം വേണ്ടെന്ന് വെച്ചിരിക്കുന്നത്.
പഴയകാലഘട്ടത്തിൻെറ ഒരു പരിച്ഛേദം ഈ കടത്തുവള്ളങ്ങളിലൂടെ ഇവിടെ നിലനിൽക്കുകയാണ്.. ഈ ഗ്യഹാതുരത്വത്തിൻെറ സ്മരണ പുതുക്കാൻ ദുബായ് രാജകുടുംബാംഗങ്ങളും പലപ്പോഴും തോണിയാത്രക്കെത്താറുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ