2011 ജനുവരി 24, തിങ്കളാഴ്‌ച
ഓം നമശിവായ
ദുബായ് : ഭൂമിയിലെ പറുദീസയായ സ്വപ്ന നഗരിയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഈശ്വരീയ സ്മൃതിയില്‍ കഴിയാനും പ്രാര്‍ത്ഥിക്കാനും അവസരം ഒരുക്കിക്കൊണ്ട് രണ്ടു ക്ഷേത്രങ്ങളുണ്ട്. ബര്‍ദുബൈ ക്കടുതയാണ് അമ്പലങ്ങള്‍ ഉള്ളത്. പ്രഭാതത്ത്തിലും പ്രദോഷത്തിലും ഇവിടേയ്ക്ക് ഭക്ത ജനങ്ങളുടെ ഒഴുക്കാണ്. ഈന്തപനകളുടെയും അംബരചുംബികളായ കേടിടങ്ങളുടെയും വ്യാപാര സമുച്ചയങ്ങളുടെയും അണമുറിയാത്ത വാഹന വ്യുഹങ്ങളുടെയം ഇടയില്‍ മരുഭൂമിയിലെ മരുപ്പച്ചയായി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഒന്ന് ശിവ ക്ഷേത്രവും മറ്റൊന്ന് കൃഷ്ണ ക്ഷേത്രവുമാണ്.രണ്ടു ക്ഷേത്രന്ഗലും അടുതടുതയാണ് . ഇവിടെ നിത്യ പൂജയും വഴിപാടുകളും മുടങ്ങാതെ നടക്കുന്നുണ്ട്.മുസ്ലിം പള്ളിക്ക് സമീപത്തായി തന്നെയാണ് ഹൈന്ദവ ക്ഷേത്രങ്ങലുള്ളത്. ശിവ ക്ഷേത്രത്തില്‍ ഗണപതി, ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ട്. ശിവ ലിംഗത്തില്‍ ധാര യാണ് പ്രധാന വഴിപാട്. ഹനുമാന് എണ്ണ, കുമ്ഗുമാം എന്നിവയാണ് പ്രദാന വഴിപാടുകള്‍. ഇവിടെ ഷീര്‍ദി സായി ബാബയുടെ പ്രതിമയും സ്ഥപിചിടുണ്ട് . രാധയുടെയും കൃഷ്ണന്റെയും ചിത്രം ആലേഖനം ചെയ്ത പ്രതിഷ്ഠയാണ് കൃഷ്ണ ക്ഷേത്രത്തിലെത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ